ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ഫീൽഡിംഗ് കോച്ച് ടി.ദിലിപ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവർക്ക് 2.5 കോടി രൂപ വീതം ലഭിക്കും. സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾക്കും -- ചെയർമാൻ അജിത് അഗാർക്കർ, സലിൽ അങ്കോള, സുബ്രതോ ബാനർജി, ശിവസുന്ദർ ദാസ്, എസ്. ശരത് എന്നിവർക്ക് ഒരു കോടി രൂപ വീതം ലഭിക്കും.

ഫിസിയോതെറാപ്പിസ്റ്റുകൾ കമലേഷ് ജെയിൻ, യോഗേഷ് പാർമർ, തുളസി റാം യുവരാജ്; ത്രോഡൗൺ സ്‌പെഷ്യലിസ്റ്റുകളായ രാഘവീന്ദ്ര ഡിവിജി, നുവാൻ ഉദെനെകെ, ദയാനന്ദ് ഗരാനി, മസാർമാരായ രാജീവ് കുമാർ, അരുൺ കാനഡെ എന്നിവർക്കും സ്‌ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിക്കും 2 കോടി രൂപ വീതം ലഭിക്കും.

ടീമിൻ്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസർമാർ ഉൾപ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങൾ, ലോജിസ്റ്റിക്സ് മാനേജർ എന്നിവർക്കും പാരിതോഷികം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2013ൽ ഇംഗ്ലണ്ടിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഓരോ കളിക്കാരനും ഒരു കോടി രൂപയും സപ്പോർട്ട് സ്റ്റാഫിന് 30 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുകയായി നൽകിയത്.

2011-ൽ, ധോണിയുടെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ, കളിക്കാർക്ക് ഒരു കോടി രൂപ വീതം പ്രതിഫലത്തുകയായിരുന്നെങ്കിലും പിന്നീട് അത് 2 കോടി രൂപയായി പരിഷ്കരിച്ചു. സപ്പോർട്ട് സ്റ്റാഫിന് 50 ലക്ഷം രൂപ വീതവും സെലക്ടർമാർക്ക് 25 ലക്ഷം രൂപയുമാണ് നൽകിയത്.

2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ടീമിന് 12 കോടി രൂപ സമ്മാനത്തുക ലഭിച്ചു. 1983-ൽ ഇന്ത്യ തങ്ങളുടെ കന്നി ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോൾ, ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിൻ്റെ ധനസമാഹരണ കച്ചേരി, ടീമിലുള്ള എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം പ്രതിഫലമായി നൽകി.