ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

മെയ് അഞ്ചിന് ആറ് കേന്ദ്രങ്ങളിൽ പരീക്ഷ വൈകി തുടങ്ങിയതിനാൽ സമയനഷ്ടം നികത്താൻ നേരത്തെ ഗ്രേസ് മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തിയ ശേഷമാണ് പുതുക്കിയ ഫലം പ്രഖ്യാപിച്ചത്.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജൂൺ 23ന് ഏഴ് കേന്ദ്രങ്ങളിൽ നടത്തിയ പുനഃപരീക്ഷയിൽ 1563 ഉദ്യോഗാർഥികളിൽ 48 ശതമാനം പേർ ഹാജരായില്ല.

1,563 ഉദ്യോഗാർത്ഥികളിൽ 813 പേർ വീണ്ടും പരീക്ഷയെഴുതിയപ്പോൾ മറ്റുള്ളവർ ഗ്രേസ് ഇല്ലാതെ മാർക്ക് തിരഞ്ഞെടുത്തതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.