സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 9 ശതമാനം വർധിപ്പിച്ചപ്പോൾ അന്തർ ജില്ലാ യാത്രയ്ക്കായി 400 പുതിയ ബസുകൾ ഗതാഗത വകുപ്പിന് അനുവദിച്ചു.

മലിനജല തൊഴിലാളികൾക്ക് ജോലിക്കിടെ മരണപ്പെട്ടാൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ അനുമതി നൽകി.

ബീഹാറിലെ മുസാഫർപൂർ, ഗയ, ദർഭംഗ, ഭഗൽപൂർ നഗരങ്ങളിലെ മെട്രോ പദ്ധതികൾക്കായി 702 കോടി രൂപ കൂടി അനുവദിച്ചു.

31 ജില്ലകളിൽ പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കാനും അർവാൾ, ജാമുയി, കൈമൂർ, സരൺ, ഷിയോഹർ, ഷെയ്ഖ്പുര, ബങ്ക എന്നിവിടങ്ങളിൽ മാതൃകാ വ്യവസായ മേഖലകൾ വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ജില്ലാ ആസ്ഥാനത്തും പട്‌നയിലും ഇ-റിക്ഷാ സ്റ്റാൻഡുകൾ നിർമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും മറ്റ് വകുപ്പു മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.