ബുധനാഴ്ച നിയമസഭയിൽ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ ഇക്കാര്യം അറിയിച്ചത്.

വനവാസ കാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും സഞ്ചരിച്ച പാതയാണ് രാം വാൻ ഗമൻ പാത. 2020ൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പദ്ധതി പ്രഖ്യാപിച്ചത്.

രാം വാൻ ഗമൻ പാതയ്ക്ക് അനുസൃതമായി ശ്രീകൃഷ്ണ പാത വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച ബജറ്റിലും ഇതേ പരാമർശമുണ്ട്.

നിർദിഷ്ട പദ്ധതിയിൽ, സംസ്ഥാനത്തെ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ തീർഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കും.

മധ്യപ്രദേശിലെ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് സാംസ്കാരിക വകുപ്പ് ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അടുത്തിടെ ഐഎഎൻഎസിനോട് പറഞ്ഞു.

ഭഗവാൻ കൃഷ്ണൻ പഠനത്തിനായി ഉജ്ജയിനിലെ സാന്ദീപനി ആശ്രമത്തിൽ എത്തിയെന്നാണ് വിശ്വാസം. കൂടാതെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു.