ന്യൂഡൽഹി: എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി തിങ്കളാഴ്ച ഡൽഹി കോടതി ഏപ്രിൽ 23 വരെ നീട്ടി.

നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെൻ ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്‌ക്കായുള്ള പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കസ്‌റ്റഡി നീട്ടിയത്.

അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു.